പരപ്പനങ്ങാടിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍

parappangadi railway track copyപരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വെ ഗേറ്റിന്‌ സമീപം റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇന്ന്‌ രാവിലെ 9.30 ഓടെയാണ്‌ പാളത്തില്‍ വിള്ളല്‍ കണ്ടത്‌. വിള്ളല്‍ കണ്ടയുടന്‍ തന്നെ നാട്ടുകാര്‍ റെയില്‍വെ അധികൃതരെ വിവരമറിയിക്കുകായയിരുന്നു. തുടര്‍ന്ന്‌ താല്‍ക്കാലിക സംവിധാനമൊാരുക്കി ട്രെയിനുകള്‍ കടത്തി വിട്ടു. 20 കിലോമീറ്റര്‍ വേഗത നിയന്ത്രിച്ചാണ്‌ ട്രെയിനുകള്‍ കടത്തിവിടുന്നത്‌. ഉച്ചയോടെ ഗതാഗതം സാധാരണ നിലയിലാകുമെന്ന്‌ റെയില്‍വെ അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനമാകാം വിള്ളലിന്‌ കാരണമായതെന്നാണ്‌ നിഗമനം.