പരപ്പനങ്ങാടി പഞ്ചായത്തിലെ ഫയല്‍ കടത്തല്‍; നഗരസഭാ പോലീസിലും ഡിഡിപിക്കും പരാതി നല്‍കും

Story dated:Monday November 30th, 2015,07 05:pm
sameeksha

പരപ്പനങ്ങാടി: കഴിഞ്ഞദിവസം പരപ്പനങ്ങാടി നഗരസഭാ ഓഫീസില്‍ നിന്ന്‌ പുറത്തേക്ക്‌ ചാക്കുകളിലാക്കി ഫയലുകളും കടലാസുകളും കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിനും ഡിഡിപിക്കും പരാതി നല്‍കാന്‍ നഗരസഭായോഗം തീരുമാനിച്ചു. ഫയലുകളടങ്ങിയ ചാക്കുകെട്ടുകള്‍ കടത്തിക്കൊണ്ടുപോവാന്‍ ശ്രമിച്ച ആക്രിക്കച്ചവടക്കാരെനെതിരെ പരാതില്‍കാനാണ്‌ തീരുമാനം. നേരത്തെ പഴയ കടലാസുകള്‍ ലേലത്തിലെടുത്തത്‌ കൊണ്ടുപോവുകയാണെന്നാണ്‌ പറഞ്ഞിരുന്നത്‌. എന്നാല്‍ ഇത്തരമൊരു ലേലം നടന്നിട്ടല്ലെന്നും റിപ്പോര്‍ട്ടുണ്ട്‌.

കഴിഞ്ഞ ശനിയഴ്‌ച വൈകീട്ട്‌ അഞ്ചുമണിയോടെയാണ്‌ പഞ്ചായത്ത്‌ ഭരണകാലത്തെ നിരവധി ഫലുകളും പാഴ്‌കടലാസുകളുമടങ്ങിയ ചാക്കുകെട്ടുകള്‍ പുറത്തേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചത്‌ നാട്ടുകാര്‍ തടഞ്ഞത്‌. തുടര്‍ന്ന്‌ സംഭവസ്ഥലത്തെത്തിയ പോലീസ്‌ നടപടിയെടുക്കുമെന്ന്‌ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ്‌്‌ നാട്ടുകാര്‍ പിരിഞ്ഞു പോയത്‌.

pasrappanangadi muncipality

പരപ്പനങ്ങാടി പഞ്ചായത്തിലെ ഫയലുകള്‍ കുട്ടത്തോടെ നീക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു