പരപ്പനങ്ങാടിയില്‍ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു

parappanannagdi onamരപ്പനങ്ങാടി :ഗ്രാമപഞ്ചായത്ത് കുടുംബ ശ്രീസി.ഡി.എസിന്റെ  നേതൃത്വത്തില്‍ ആരംഭിച്ച ഓണച്ചന്ത .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യുനിറ്റുകളില്‍നിന്നുള്ള മികച്ച ഉല്പന്നങ്ങള്‍മിതമായനിരക്കില്‍ ലഭ്യമായതിനാല്‍ ധാരാളം വിറ്റഴിക്കപെട്ടു.

ഇന്നും നാളെയുംചന്തയുണ്ടാകും.സി.അബ്ദുറഹിമാന്‍കുട്ടിഅധ്യക്ഷത വഹിച്ചു. പി.സി.താമിഎന്നബാലന്‍  കെ.സി.അച്യുതന്‍,എച്.ഹനീഫ,കെ.ജാഫര്‍,പി.ഷീജ,കെ.റഹിയാനത്ത് എന്നിവര്‍ സംസാരിച്ചു.