എച്ച്‌.ഹനീഫ പരപ്പനങ്ങാടി നഗരസഭാ ഉപാധ്യക്ഷന്‍

Story dated:Wednesday November 18th, 2015,03 28:pm
sameeksha

parappananangdi muncipalityപരപ്പനങ്ങാടി: ഇന്ന്‌ ഉച്ചയ്‌ക്ക്‌ നടന്ന പരപ്പനങ്ങാടി നഗരസഭാ വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം. മുസ്ലിംലീഗ്‌ നേതാവും 42 ാം ഡിവിഷനില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലറുമായ എച്ച്‌.ഹനീഫ പ്രഥമ നഗരസഭയുടെ ഉപാധ്യക്ഷനായി.

19 നെതിരെ 22 വോട്ടുകള്‍ക്ക്‌ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി അഷറഫ്‌ ഷിഫയെ പരാജയപ്പെടുത്തിയാണ്‌ ഹനീഫ വിജയിച്ചത്‌. തെരഞ്ഞെടുപ്പില്‍ ഒന്നാം റൗണ്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ തറയില്‍ ശ്രീധരന്‍ മത്സരരംഗത്തുണ്ടായിരുന്നു. നാലുവോട്ട്‌ നേടി. രണ്ടാം റൗണ്ടില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നു. നേരത്തെ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ അംഗമായരുന്നു ഹനീഫ.