പരപ്പനങ്ങാടി നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക്‌ ബിജെപി മത്സരിക്കും

Story dated:Tuesday November 17th, 2015,08 19:pm
sameeksha

parappanangadi municipality copyപരപ്പനങ്ങാടി: നാളെ നടക്കുന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയിലേക്ക്‌ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന്‌ ബിജെപി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി. കോവിലകം ഡിവിഷനില്‍ നിന്ന്‌ ജയിച്ച പാലക്കല്‍ ഉഷയാണ്‌ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി. തറയില്‍ ശ്രീധരന്‍ വൈസ്‌ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ മത്സരിക്കും.
ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാമാണ്‌ മത്സരിക്കാന്‍ ബിജെപി ഒരുങ്ങുന്നത്‌. 45 അംഗങ്ങളുള്ള കൗണ്‍സിലില്‍ ബിജെപിക്ക്‌ നാല്‌ അംഗങ്ങളാണ്‌ ഉള്ളത്‌. യുഡിഎഫും ജനകീയമുന്നണിയും മത്സരരംഗത്തുണ്ട്‌.
വാര്‍ഡ്‌ കമ്മറ്റികളില്‍ ചര്‍ച്ച ചെയ്‌താണ്‌ തങ്ങള്‍ ഈ തീരൂമാനമെടുത്തതെന്ന്‌ ബിജെപി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. വര്‍ത്താസമ്മേളനത്തില്‍ ബിജെപി തിരൂരങ്ങാടി നിയോജകമണ്ഡലും പ്രസിഡന്റ്‌ ജഗനിവാസന്‍ , വൈസ്‌ പ്രസിഡന്റ്‌ വത്സരാജന്‍. ജയദേവന്‍ എന്നിവര്‍ പങ്കെടുത്തു.