വായനാവാരത്തോടനുബന്ധിച്ച്‌ മലബാര്‍ കോപ്പറേറ്റീവ്‌ കോളേജില്‍ എഴുത്തുകാരുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു

malabar co operative collegeപരപ്പനങ്ങാടി: മലബാര്‍ കോ ഓപ്പറേറ്റീവ്‌ കോളേജില്‍ വായനാവാരത്തോടനുബന്ധിച്ച്‌ എഴുത്തുകാരുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. കോളേജ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ചരിത്രവിഭാഗം അധ്യാപകന്‍ സി. ജംഷിദ്‌ അലി മോഡറേറ്ററായി. എഴുത്തുകാരായ സി പി വത്സന്‍, ശ്രീജിത്ത്‌ അരിയല്ലൂര്‍, സുഷമാ കണിയാട്ടില്‍, ഗോപാലകൃഷ്‌ണന്‍ മാസ്റ്റര്‍, സതീഷ്‌ തോട്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു. റീഡേഴ്‌സ്‌ ഫോറം കണ്‍വീനര്‍ സക്കീര്‍ സ്വാഗതവും എ വി ഹര്‍ഷിന്ദ്‌ നന്ദിയും പറഞ്ഞു.

വായനാ വാരത്തോടനുബന്ധിച്ച്‌ ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ കോളേജില്‍ നടന്നു വരികയാണ്‌.