സ്വാതന്ത്രസമര സേനാനി കോയകുഞ്ഞി നഹ അനുസ്‌മരണം നടത്തി

koyakunji naha,cpi, parappananagadiപരപ്പനങ്ങാടി: സ്വാതന്ത്രസമര സേനാനി കോയകുഞ്ഞി നഹ അനുസ്‌മരണവും പ്രഭാത്‌ ബുക്ക്‌സ്‌ എന്‍ഡോവ്‌മെന്റ്‌ സമര്‍പ്പണവും നടത്തി. പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച്‌ നടന്ന പരിപാടി സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ കൃഷ്‌ണദാസ്‌ ഉല്‍ഘാടനം ചെയ്‌തു. കെ മൊയ്‌തീന്‍ കോയ അദ്ധ്യക്ഷനായ ചടങ്ങില്‍ സി കെ ബാലന്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. ജോര്‍ജ്‌ കെ തോമസ്‌, വി എം രാജു, അഡ്വ.കെ മോഹന്‍ ദാസ്‌, ജി സുരേഷ്‌കുമാര്‍, ഗിരീഷ്‌ തോട്ടത്തില്‍, പി ഒ സലാം, ജഗന്നിവാസന്‍ എന്നിവര്‍ സംസാരിച്ചു.