കര്‍ഷക മിത്ര അവാര്‍ഡ് ജേതാവ് അബ്ദുറസ്സാക്കിനെ ആദരിച്ചു

abdu-rasakപരപ്പനങ്ങാടി:ഈ വര്‍ഷത്തെ കര്‍ഷക മിത്ര പുരസ്ക്കാരം കരസ്ഥമാക്കിയ  അബ്ദുറസ്സാക് മുല്ലെപാട്ടിനെ നഹാ അനുബന്ധ കുടുംബ സമിതി യോഗം ആദരിച്ചു. മന്ത്രി അബ്ദുറബ്ബ് ഉപഹാരം നല്‍കി.  വിഷാംശം കലരാത്ത പച്ചക്കറികള്‍ വിശ്വസിച്ചു കഴിക്കണമെങ്കില്‍ നാം കൃഷി ചെയ്തു ഉണ്ടാക്കേണ്ട അവസ്ഥയാനുള്ളതെന്നു മന്ത്രി പറഞ്ഞു. സ്വന്തംവീട്ടുവളപ്പില്‍ ഉണ്ടാക്കാവുന്ന കറിവേപ്പിലയും പച്ചമുളകുമടക്കമുള്ള പച്ചക്കറികള്‍ക്ക്  അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളികളുടെ സമീപനം മാറണമെന്നുംമന്ത്രി പറഞ്ഞു.. പ്രൊ:കുട്ടിഅലികുട്ടി അധ്യക്ഷതവഹിച്ചു.എ.പി.എം.അബദുല്‍ഖാദര്‍,പി.വി.മുഹമ്മദ്‌, കെ.മുഹമ്മദലിനഹ,എ.ബീരാന്‍കുട്ടി ,ഇ.വി.സമദ്,സി.പി.ഇമ്പിച്ചിബാവ,കെ.അബ്ദുല്ല നഹ,പുതുകുടി മുഹമ്മദ്‌ നഹ, എ.അഹമ്മദുണ്ണി,ലത്തീഫ്നഹ, റസ്സാക്ക് മുല്ലെപ്പാട്ട് എന്നിവര്‍ സംസാരിച്ചു.