Section

malabari-logo-mobile

പരപ്പനങ്ങാടി പയിനിങ്ങള്‍ ജംഗഷനിലെ കടകള്‍ പൊളിച്ച്‌ നീക്കണമെന്നാവിശ്യപ്പെട്ട്‌ ആക്ഷന്‍ കൗണ്‍സില്‍

HIGHLIGHTS : പരപ്പനങ്ങാടി: നഗരവികസനത്തിന്റെ ഭാഗമായി പരപ്പനങ്ങാടി പയിനിങ്ങല്‍ ജംഗഷനിലെ ആറോളം കടകള്‍ പൊളിച്ച്‌ നീക്കണമെന്നാവിശ്യപ്പെട്ട്‌

pgdiപരപ്പനങ്ങാടി: നഗരവികസനത്തിന്റെ ഭാഗമായി പരപ്പനങ്ങാടി പയിനിങ്ങല്‍ ജംഗഷനിലെ ആറോളം കടകള്‍ പൊളിച്ച്‌ നീക്കണമെന്നാവിശ്യപ്പെട്ട്‌ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്‌. പയിനിങ്ങല്‍ ജംഗഷനില്‍ തിരൂര്‍റോഡിലേക്കും പഴയ റെയില്‍വേ ഗേറ്റ്‌ റോഡിലേക്ക്‌ും അഭിമുഖമായി നിരല്‍ക്കുന്ന കടകളാണ്‌ പൊളിക്കണെന്ന്‌ സമിതി ആവിശ്യപ്പെട്ടിരിക്കുന്നത്‌. ഈ കടകള്‍ നില്‍ക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമി കയ്യേറിയ സ്ഥലത്ത്‌ നിര്‍മ്മിച്ചവയാണന്നാണ്‌ ആരോപണം.

പഴയകാലത്ത്‌ കുതിരവണ്ടികള്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഭൂമിയായിരുന്നു ഇതെന്നും അന്ന്‌ അത്‌ ഡിസ്‌ട്രിക്‌ ബോര്‍ഡിന്റെ കൈവശമായിരുന്നെന്നും കമ്മറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു. പിന്നീട്‌ ഇത്‌ അനധികൃതമായി നികുതി അടച്ച്‌ തട്ടിയെടുത്തെന്നുമാണ്‌ ആരോപണം.

sameeksha-malabarinews

സര്‍ക്കാര്‍ അധീനതയിലുള്ള ഭുമിയായതിനാല്‍ ഇവ പൊളിച്ച്‌ മാറ്റാണമെന്ന്‌ പഞ്ചായത്ത്‌ തീരുമാനമെടുത്ത്‌ സര്‍ക്കാരിലേക്ക്‌ അയക്കണമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവിശ്യപ്പെട്ടു.

ഇവ പൊളിച്ചുമാറ്റിയാല്‍ പരപ്പനങ്ങാടി ജംങ്‌ഷനിലെ റൗണ്ട്‌ ഏബൗട്ട്‌ കൂടതുല്‍ വീതികുട്ടി ഇപ്പോഴത്തെ ഗതാഗതക്കുരിക്കിന്‌ ശമനമുണ്ടാക്കാമെന്നുണാണ്‌ ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്‌..
വാര്‍ത്താസമ്മേളനത്തില്‍ .എകെ ബഷീര്‍, മുഹമ്മ്‌ദ്‌ അബ്ദുറഹിമാന്‍, ചുക്കന്‍ മുഹമ്മദ്‌ കോയ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!