പരപ്പനങ്ങാടിയില്‍ ഹോട്ടല്‍ ജീവനക്കാരനെ ഹോട്ടലില്‍ മരിച്ച നിലിയില്‍ കണ്ടെത്തി

Untitled-1 copyപരപ്പനങ്ങാടി : ഹോട്ടല്‍ ജീവനക്കാരനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി അഞ്ചപ്പുരയിലെ ബീച്ച്‌റോഡില്‍ സ്ഥിതിചെയ്യുന്ന ഷാജി ഹോട്ടലിലെ ജീവനക്കാരനായ തൃശൂര്‍ ചാലിശേരി സ്വദേശി കേച്ചേരിവളപ്പില്‍ വേലായുധന്റെ മകന്‍ ചന്ദ്രന്‍(60)നാണ്‌ മരിച്ചത്‌. ഇന്നു രാവിലെ ഹോട്ടലിലേക്ക്‌ പാലുമായെത്തിയ യുവാവ്‌ പാല്‍ നല്‍കാന്‍ വിളിച്ചപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്‌ ഇയാള്‍ ഹോട്ടല്‍ ഉടമയെ വിളിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഹോട്ടലുടമ സ്ഥലത്തെത്തി നോക്കിയപ്പോഴാണ്‌ മുറിക്കുള്ളില്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഉടന്‍ പരപ്പനങ്ങാടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി മൃതദേഹം പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. മരണത്തില്‍ ദുരൂഹതയില്ലെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാകാം മരണം സംഭവിച്ചെതെന്നാണ്‌ പ്രാഥമിക നിഗമനം എന്നും പോലീസ്‌ പറഞ്ഞു.

ഏറെ നാളായി പരപ്പനങ്ങാടിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തു വരികയായിരുന്നു ചന്ദ്രന്‍ ഷാജി ഹോട്ടലില്‍ ജോലിക്കെത്തിയിട്ട്‌ രണ്ട്‌ മാസമേ ആയിട്ടുള്ളു.