പരപ്പനങ്ങാടിയില്‍ ഹോട്ടലുകളിലും കടകളിലുംറെയ്‌ഡ്‌;16 ഇടത്ത്‌ ക്രമക്കേട്‌ ക്‌ണ്ടെത്തി

parappanangadiപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഹോട്ടലുകളിലും പച്ചക്കറിക്കടകളിലും പലചരക്ക്‌ കടകളിലും നടന്ന പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. സപ്ലൈ ഓഫീസര്‍ എസ്‌ ബസന്തിന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടന്നത്‌.

പരിശോധനയില്‍ 16 സ്ഥാപനങ്ങളിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

പരിശോധനയില്‍ റേഷനിങ്‌ ഇന്‍സ്‌പെക്ടര്‍മാരായ കെ പി കൃഷ്‌ണന്‍, ഇ ദിവാകരന്‍, പി പ്രമോദ്‌, പി ഇസ്‌ഹാഖ്‌ എന്നിവര്‍ പങ്കെടുത്തു.