പരപ്പനങ്ങാടിയില്‍ കനത്തകാറ്റില്‍ മരം വീണ്‌ കാറുകള്‍ ഭാഗികമായി തകര്‍ന്നു

rain copyപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ആഞ്ഞുവീശിയ കനത്തകാറ്റില്‍ പോലീസ്‌ സ്‌റ്റേഷന്‌ മുന്നിലെ ബതമരം മറിഞ്ഞ്‌ വീണ്‌ കാറുകള്‍ ഭാഗികമായി തകര്‍ന്നു. ഇന്ന ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെയാണ്‌ ശക്തമായ കാറ്റും മഴയും ഉണ്ടായത്‌. പോലീസ്‌റ്റേഷന്‌ മുന്നില്‍ നിര്‍ത്തിയട്ട രണ്ടു കാറുകള്‍ക്ക്‌ മുകളിലേക്കാണ്‌ കാര്‍ വീണത്‌. ഒരു കാറില്‍ നിന്നും ആള്‍ പുറത്തേക്കിറങ്ങിയ ഉടനെയാണ്‌ മരം വീണത്‌. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടര്‍ന്ന്‌ പരപ്പനങ്ങാടി ചെമ്മാട്‌ റൂട്ടില്‍ കുറച്ചുനേരം ഗതാഗതം തടസപ്പെട്ടു.