അഞ്ചാംക്ലാസുകാരിയായ പരപ്പനങ്ങാടി സ്വദേശിനിയുടെ ഗാനം ഫേസ്‌ബുക്കില്‍ ഹിറ്റാകുന്നു. (വീഡിയോ)

പരപ്പനങ്ങാടി:. കാതോട്‌ കാതോരം എന്ന ഗാനം മനോഹരമായി ഒഴുകിയെത്തുന്നത്‌ ഈ കുരുന്ന്‌പെണ്‍കുട്ടിയുടെ കണ്‌ഠത്തില്‍ നിന്നു തന്നെയാണോയെന്ന്‌ നാം അത്ഭുതപ്പെടും. അതെ മലപ്പുറം പരപ്പനങ്ങാടി ഉള്ളണം എയുപി സ്‌കൂളിലെ അഞ്ചാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ അപര്‍ണ്ണ പാടിയ പാട്ടാണ്‌ ഫേസ്‌ബുക്കില്‍ വൈറലായി മാറി.

[youtube width=”600″ height=”450″]https://www.youtube.com/watch?v=YsvuvUDGdB4[/youtube]

റിയാലിറ്റി ഷോകളിലെ വര്‍ണ്ണകാഴ്‌ചകളോ അത്യാധുനിക എഡിറ്റിങ്ങ്‌ സ്റ്റുഡിയോകളില്‍ നിന്ന്‌ എഡിറ്റ്‌ ചെയ്‌തുകൊണ്ടല്ല ഈ പാട്ട്‌ അപര്‍ണ്ണ അതിരമനോഹരമായി പാടിയിരിക്കുന്നത്‌.

പൊതുവിദ്യാലയത്തിന്റെ കുമ്മായം തേക്കാത്ത വരാന്തയില്‍ നിന്നും റിക്കാര്‍ഡ്‌ ചെയ്‌ത അപര്‍ണ്ണയുടെ ഗാനം സ്‌കൂളിലെ സരിതടീച്ചറാണ്‌ മൊബൈല്‍ ഫോണില്‍ ഷൂട്ട്‌ ചെയ്‌ത്‌ ഫേസ്‌ബുക്കിലിട്ടത്‌. ഈ വീഡിയോ വാര്‍ത്ത കാണു.

 

Related Articles