Section

malabari-logo-mobile

രമേശന്‌ വീണ്ടും വരകളുടെ ലോകത്തേക്കെത്തിച്ച്‌ ഫേസ്‌ ഫൗണ്ടേഷന്റെ ആശ്വാസപദ്ധതി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി കൂരിയില്‍ രമേശന്റെ വരകള്‍ക്കും സ്വപനങ്ങള്‍ക്കും വീ്‌ണ്ടും ജീവന്‍ വെക്കുന്നു. രമേശന്‌ തുണയായത്‌ ഒരു...

face foundation  parappananangdiപരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി കൂരിയില്‍ രമേശന്റെ വരകള്‍ക്കും സ്വപനങ്ങള്‍ക്കും വീ്‌ണ്ടും ജീവന്‍ വെക്കുന്നു. രമേശന്‌ തുണയായത്‌ ഒരുകൂട്ടം ചെറുപ്പക്കാരുടെ നിസ്വാര്‍ത്ഥമായ സേവനപരതയും. പരപ്പനങ്ങാടി ഫേസ്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ എന്ന ജീവകാരുണ്യസംഘടനയുടെ ആശ്വാസ്‌ പദ്ധതിയാണ്‌ രമേശന്റെ സ്വപനങ്ങള്‍ക്ക്‌ വീണ്ടും ചിറകുമുളപ്പിച്ചത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പരപ്പനങ്ങാടിയിലെ അറിയപ്പെടുന്ന ആര്‍ക്കിടെക്‌ ആയ രമേശന്‍ അസുഖം ബാധിച്ച്‌ പുര്‍ണ്ണമായും കിടപ്പിലാകുകയായിരുന്നു. പിന്നീട്‌ കുറേശ്ശ നടക്കാനും സ്വന്തം കാര്യങ്ങള്‍ ചെയ്യാനും രമേശന്‌ കഴിഞ്ഞെങ്കിലും തന്റെ തൊഴില്‍ രംഗത്തേക്ക്‌ തിരിച്ചെത്താനാകുമെന്ന കരുതിയിരുന്നതില്ല. എന്നാല്‍ ഫേസ്‌ ഫൗണ്ടേഷന്‍ ഭിന്നശേഷിയുള്ളവര്‍ക്ക്‌ വിദ്യഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്ന പദ്ധിക്കായി ഒരുക്കിയ ക്യാമ്പിലെത്തിയതോടെ ചാരം മുടിക്കിടന്ന തന്റെ സ്വപനങ്ങളെ കാണാന്‍ തുടങ്ങുകയായിരുന്നു.

sameeksha-malabarinews

ഫെയ്‌സ്‌ ഫൗണ്ടേഷന്‍ ഈ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനമായി നടപ്പിലാക്കിയ ഫെയ്‌സ്‌ അക്കാദമയില്‍ നിന്ന്‌ പഠനം പൂര്‍ത്തിയായവര്‍ക്ക്‌ തൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്നതായുള്ള പദ്ധതിയുടെ ഭാഗമായി രമേശന്‌ ഒരു പുതിയ ആര്‍ക്കിടെക്‌ സ്ഥാപനം തന്നെയൊരുക്കി. പരപ്പനങ്ങാടി താനുര്‍ റോഡില്‍ സ്‌കൈ ടെച്ച്‌ ബില്‍ഡേഴ്‌സ്‌ എന്ന്‌ പേരിട്ട ഈ സ്ഥാപനത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌ പാണക്കാട്‌ സയ്യിദ്‌ മുനവറലി ശിഹാബ്‌ തങ്ങളായിരുന്നു.ഫെയിസ്‌ അക്കാദമിയില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ കുടതല്‍ പദ്ധതികള്‍ ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന്‌ പഞ്ചായത്തംഗവും ഫെയിസിന്റെ മുഖ്യ പ്രവര്‍ത്തകന്‍ കുടിയായ പിഒ നയിം പറഞ്ഞു.

ഭിന്നശേഷിയുള്ളവരെ മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തികൊണ്ടുവരാന്‍ ഫെയ്‌സ്‌ ഫൗണ്ടേഷന്‍ വളരെ ക്രിയാത്മകമായ ഇടപെടലുകളാണ്‌ നടത്തിവരുന്നത്‌. ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത്‌ ഒരു കൂട്ടം ചെറുപ്പക്കാരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം തന്നെയാണ്‌ ഫെയിസിന്റെ ശക്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!