Section

malabari-logo-mobile

ഇരുപത്‌ കുപ്പി മാഹിമദ്യവുമായി പരപ്പനങ്ങാടിയില്‍ നാടോടി പിടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി: മാഹിയില്‍ നിന്ന്‌ ചില്ലറവില്‍പ്പനക്കായി കൊണ്ടുവന്ന ഇരുപത്‌ കുപ്പി മദ്യവുമായി നാടോടിയായ മധ്യവയസ്‌ക്കന്‍

liquorപരപ്പനങ്ങാടി: മാഹിയില്‍ നിന്ന്‌ ചില്ലറവില്‍പ്പനക്കായി കൊണ്ടുവന്ന ഇരുപത്‌ കുപ്പി മദ്യവുമായി നാടോടിയായ മധ്യവയസ്‌ക്കന്‍ പരപ്പനങ്ങാടിയില്‍ പിടിയില്‍. കര്‍ണ്ണാടകയിലെ കുടക്‌ നിവാസിയായ മുനയപ്പന്റെ മകന്‍ മാരിയപ്പനെയാണ്‌ എക്‌സൈസ്‌ സംഘം അറസ്റ്റ്‌ ചെയ്‌തത്‌.

ചൊവ്വാഴ്‌ച ഉച്ചക്ക്‌ ട്രെയിനില്‍ കടത്തികൊണ്ടുവന്ന മദ്യം വില്‍പ്പനക്ക്‌ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ചാണ്‌. ഇയാള്‍ പിടിയിലായത്‌. വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞെത്തുന്ന മറുനാടന്‍ തൊഴിലാളികള്‍ക്കാണ്‌ സാധാരണയായി മദ്യം വില്‍ക്കുന്നതതെന്ന്‌ ഇയാള്‍ പറഞ്ഞു. ഇയാളെ പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക്‌ റിമാന്റ്‌്‌ ചെയ്‌തു.

sameeksha-malabarinews

റെയിഡിന്‌ എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ പികെ വിജയന്‍ നായര്‍, സിഇഓമാരായ ദിനേശന്‍, പ്രജോഷ്‌, ദിലീപ്‌ രാജീവന്‍, ഹരികുമാര്‍ എന്നിവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!