പരപ്പനങ്ങാടിയില്‍ പ്രതിഷേധപ്രകടനത്തിനിടെ യുഡിഎഫ്‌ പ്രചരണബോര്‍ഡുകള്‍ തകര്‍ത്തു

പരപ്പനങ്ങാടി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരപ്പനങ്ങാടി നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വ്യാപകമായി യുഡിഎഫിന്റെയും എസ്‌ടിയുവിന്റെയും പ്രചരണബോര്‍ഡുകള്‍ തകര്‍ത്തതായി പരാതി.
ഡിവൈഎഫ്‌ഐയുടെ സെക്കുലര്‍ മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം പരപ്പനങ്ങാടിയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം നശിപ്പിക്കപ്പെട്ടിരുന്നു. യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിനിടെയാണ്‌ ഈ സംഭംവമുണ്ടായത്‌. ഇതില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച വൈകീട്ട്‌ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധപ്രകടനമാണ്‌ അക്രമാസക്തമായത്‌.