ബൈക്കിന്‌ കുറുകെ തെരുവുനായ ചാടി; അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു

Untitled-1 copyപരപ്പനങ്ങാടി: ഓടിക്കൊണ്ടിരുന്ന ബൈക്കിന്‌ കുറുകെ തെരുവു നായ ചാടിയതിനെ തുടര്‍ന്ന്‌ നിന്ത്രണം വിട്ട്‌ ബൈക്ക്‌ മറിഞ്ഞ്‌ പരിക്കേറ്റ വീട്ടമ്മ മരിച്ചു. മകന്‍ ഓടിച്ചിരുന്ന ബൈക്കിന്‌ പിറകിലിരുന്ന്‌ യാത്ര ചെയ്യുന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌. കടലുണ്ടി നഗരം തെക്കുവീട്ടില്‍ മൊയ്‌തീന്റെ ഭാര്യ ആയിഷാബീവി(50) യാണ്‌ മരിച്ചത്‌.

തിങ്കളാഴ്‌ച രാത്രി ചെട്ടിപ്പടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‌ മുമ്പിലായിരുന്നു അപകടം നടന്നത്‌. പരപ്പനങ്ങാടിയില്‍ നിന്ന്‌ വീട്ടിലേക്ക്‌ മകന്‍ ശിഹാബിന്റെ ബൈക്കില്‍ പോവുകയായിരുന്നു ആയിഷാബീവി. കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിറകിലിരിക്കുകായായിരുന്ന ഇവര്‍ റോഡിലേക്ക്‌ വീഴുകയായിരുന്നു. ഉടന്‍ തന്നെ ചെട്ടിപ്പടിയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന്‌ കോഴിക്കോട്‌ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശിഹാബിനെ കൂടാതെ സൈനുല്‍ ആബിദ്‌, ജുബൈരിയ, ഉമ്മുക്കുല്‍സു എന്നിവരാണ്‌ മറ്റു മക്കള്‍. മരുമക്കള്‍: നൗഷാദ്‌, നിഷാദ്‌, ആയിശ.