യുഡിഎഫില്‍ ആശങ്ക പരത്തി കോണ്‍ഗ്രസ്‌ ശക്തിപ്രകടനം

Story dated:Saturday October 3rd, 2015,03 35:pm
sameeksha sameeksha

parappanangadi congressപരപ്പനങ്ങാടി: പ്രഥമ മുനിസിപ്പാലിറ്റി ഭരണം പിടിച്ചടക്കാന്‍ നിലവിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കച്ചകെട്ടുമ്പോള്‍ അണിയറയില്‍ പുത്തന്‍ രാഷട്രീയ കുട്ടുകെട്ടുകളും രൂപപ്പെടുന്നു. പരപ്പനങ്ങാടിയിലെ തങ്ങളുടെ ശക്തിവിളിച്ചറിയിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ിലെ ഒരു വിഭാഗം വെള്ളയാഴ്‌ച ഗാന്ധി ജയന്തി ദിനത്തില്‍ നടത്തിയ പ്രകടനം ഇതിന്റെ സുചനയാണ്‌. മുസ്ലീം ലീഗിനെതിരെ രൂപംകൊള്ളന്ന ജനകീയ വികസനമുന്നണിയിലേക്ക്‌ യുഡിഎഫിലെ പ്രധാന ഘടകക്ഷിയായ കോണ്‍ഗ്രസിലെ ഒരു ശക്തമായ വിഭാഗം ചരിഞ്ഞുതുടങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പിന്നാലെ നടന്ന ഈ പ്രകടനത്തില്‍ നുറോളം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകാരാണ്‌ പങ്കെടുത്തത്‌. ഔദ്യോദിക വിഭാഗം കോണ്‍ഗ്രസ്‌ മുസ്ലീംലീഗുമായി സീറ്റുചര്‍ച്ചകള്‍ നടത്തിയ ദിവസം തന്നെ ശക്തരായ ഒരു വിഭാഗം മറുഭാഗത്തേക്ക്‌ നീങ്ങുന്നത്‌ ലീഗിന്‌ ഏറെ അലോസരമുണ്ടാക്കിയിട്ടുണ്ട്‌.

എന്നാല്‍ തങ്ങളുടെ സംഘടന മെഷനറിയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌ മുസ്ലീം ലീഗ്‌. കോണ്‍ഗ്രസിലെ ഒരു വിഭാഗം തങ്ങളോടൊപ്പം ഇല്ലെങ്കിലും വിജയം സുനിശ്ചിതമാണെന്ന്‌ അവര്‍ പറയുന്നു. പരപ്പനങ്ങാടിയില്‍ ജീവകാരുണ്യരംഗത്തും സാമുഹ്യരഗത്തും നടത്തുന്ന ഇടപെടലുകളും മുനിസപ്പാലിറ്റിയില്‍ എല്ലായിടത്തും തങ്ങള്‍ക്കുള്ള സജീവപ്രവര്‍ത്തകരുടെ സാനിധ്യം കൊണ്ടു എതിര്‍ പക്ഷത്തെ മറികടക്കാനുകമെന്ന്‌ മുസ്ലീം ലീഗ്‌ വിശ്വസിക്കുന്നു

ഇതിനിടെ ജനകീയ വികസനമുന്നണിയില്‍ പങ്കാളിയാവന്‍ സിപിഎമ്മിന്‌ ജില്ലാ നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. വെള്ളിയാഴ്‌ച സിപിഎം വിളിച്ചുചേര്‍ത്ത മുനിസിപ്പാലിറ്റിയിലെ ബുത്ത്‌ കണ്‍വീനര്‍മാരുടെ യോഗത്തില്‍ ജില്ലാസക്രട്ടറിയേറ്റംഗം തന്നയാണ്‌ നേതൃത്വത്തന്റെ നിലപാട്‌ വിശദീകരിച്ചത്‌.