Section

malabari-logo-mobile

അടിയൊഴുക്കുകള്‍ സജീവം;പരപ്പനങ്ങാടി നഗരസഭ തീരദേശ ഡിഷനുകള്‍ ഇളകിമറിയുന്നു

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടിയുടെ പ്രഥമ നഗരസഭ അധ്യക്ഷസ്ഥാനം പിടിച്ചെടുക്കാന്‍ യുഡിഎഫും, ജനകീയമുന്നണിയും നടത്തുന്ന തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്റെ ചൂട്...

parappanangadi beach copyപരപ്പനങ്ങാടി : പരപ്പനങ്ങാടിയുടെ പ്രഥമ നഗരസഭ അധ്യക്ഷസ്ഥാനം പിടിച്ചെടുക്കാന്‍ യുഡിഎഫും, ജനകീയമുന്നണിയും നടത്തുന്ന തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്റെ ചൂട്‌ ശരിക്കും അനുഭവപ്പെടുന്നത്‌ തീരദേശ ഡിവിഷനുകളിലാണ്‌. ഒരു കാലത്ത്‌ മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന തീരദേശമേഖലയിലെ ഡിവിഷനുകളില്‍ ഇത്തവണ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ നടക്കുന്നത്‌..

ഒട്ടുമ്മലും ചാപ്പപ്പടിയിലും അങ്ങാടിയിലും ആലുങ്ങലും നാലാള്‍ കൂടുന്നിടത്ത്‌ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയം തന്നെയാണ്‌ ചര്‍ച്ച ചെയ്യുന്നത്‌.

sameeksha-malabarinews

പരപ്പനങ്ങാടി ഫിഷിങ്ങ്‌ ഹാര്‍ബര്‍ തന്നെയാണ്‌ ഈ മേഖലയില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്നത്‌. പരപ്പനങ്ങാടിയൊടപ്പം പ്രഖ്യാപിച്ച താനൂര്‍ ഫിഷിങ്ങ്‌ ഹാര്‍ബറിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാകുമ്പോള്‍ പരപ്പനങ്ങാടിയില്‍ ഈ പദ്ധതി കടലാസ്സില്‍ തന്നെനില്‍ക്കുന്നുവെന്നാണ്‌ ജനകീയമുന്നണിയുടെ ആരോപണം. തീരദേശത്ത്‌ ചിലവഴിക്കേണ്ട്‌ ഫണ്ടുകള്‍ വകമാറ്റി മറ്റു ഭഗങ്ങളിലെക്ക്‌ കൊണ്ടുപോകുന്നുവെന്നു കണക്കുകള്‍വെച്ച്‌ ജനകീയമുന്നണി സമര്‍ത്ഥിക്കുന്നു.എന്നാല്‍ പരപ്പനങ്ങാടിയിലെ തീരദേശമേഖല എന്നും തങ്ങളുടെ ശക്തികേന്ദ്രമാണെന്നും തങ്ങള്‍ക്ക്‌ യാതൊരുവിധ ആശങ്കയില്ലെന്നുമാണ്‌ യുഡിഎഫ്‌ കേന്ദ്രങ്ങള്‍ അര്‍ത്ഥശങ്കക്കിടിയില്ലാത്തവിധം പറയുന്നത്‌.

പരപ്പനങ്ങാടിയിലെ തീരദേശഡിവിഷനുകളില്‍ ജനവിധി തേടുന്നത്‌ പാദേശിക രാഷ്ടട്രീയ രംഗത്തെ പ്രമുഖര്‍ തന്നെയാണ്‌. നിലവിലെ പഞ്ചായത്ത്‌ പ്രസിഡന്റായ സീനത്ത്‌ ആലിബാപ്പു പുത്തന്‍ കടപ്പുറം ഡിവിഷനിലാണ്‌ മത്സരിക്കുന്നത്‌്‌. മത്സ്യതൊഴിലാളിയുണിയന്‍ (സിഐടിയു)വിന്റെ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെപിഎം കോയ പുത്തന്‍കടപ്പുറം സൗത്തില്‍ ജനവിധി തേടന്നു. മത്സ്യതൊഴിലാളിയുണിയന്‍ (എസ്‌ടിയു) ജില്ലാ സക്രട്ടറിമാരില്‍ ഒരാളായ ചേക്കാലി റസാഖാണ്‌ കോയക്കെതിരെ മത്സരിക്കുന്നത്‌. മത്സ്യതൊഴലാളി കോണ്‍ഗ്രസ്സിന്റെ മുന്‍ ജില്ലാപ്രസിഡന്റ്‌ ബിപി ഹംസക്കോയയും ഈ മേഖലയില്‍ ജനവിധി തേടുന്നുണ്ട്‌.

മുന്ന്‌ ഡിവിഷനുകളില്‍ മത്സരിക്കുന്ന ജനകീയമുന്നണി സ്ഥാനാര്‍ത്ഥികളാകട്ടെ മുസ്ലീംലീഗ്‌ വിമതരാണ്‌. മുന്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ യാക്കുബ്‌ കെ ആലുങ്ങല്‍ ആലുങ്ങലിലും, മുന്‍ പഞ്ചായത്തംഗം ഷൗക്കത്തുന്നീസ. ചാപ്പപ്പടിയിലും പഞ്ചാര ശറഫു സദ്ദാം ബീച്ചിലുമാണ്‌ ജനവിധി തേടുന്നത്‌.. ഇവരെ കൂടാതെ ജനതാദള്‍ നേതാവായ കെസി നാസറും യുഡിഎഫിനെതിരെ ജനകീയമുന്നണിക്കൊപ്പം മത്സരരംഗത്തുണ്ട്‌. പുത്തന്‍കടപ്പുറത്ത്‌ നാട്ടുകാരണവര്‍ ജനകീയമുന്നണിക്കുവേണ്ടി പ്രചരണത്തിനിറങ്ങിയത്‌ ഏറെ ചര്‍ച്ചയായിട്ടുണ്ട്‌.

തീരദേശത്തെ കോട്ടകാക്കാന്‍ മുസ്ലിംലീഗും കടുത്തവിള്ളലുണ്ടാക്കാന്‍ ജനകീയമുന്നണിയും പോര്‍മുഖത്തെത്തുന്നതോടെ പല ഡിവിഷനുകളും ഫോട്ടോ ഫിനിഷിലേക്ക്‌ നീങ്ങുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!