പരപ്പനങ്ങാടിയില്‍ വീണുകിട്ടിയ പണം ഉടമയെ തിരിച്ചേല്‍പ്പിച്ച്‌ യുവാക്കള്‍ മാതൃകയായി

parappanangadiപരപ്പനങ്ങാടി: യാത്രക്കിടയില്‍ കളഞ്ഞുപോയ പണം അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയസന്തോഷത്തിലാണ്തിരൂരിലെ റിട്ട:അദ്ധ്യാപിക പ്രസന്നടീച്ചര്‍. കഴിഞ്ഞ ഒന്നാംതിയതി പരപ്പനങ്ങാടി കോ-ഒപറെറ്റീവ് ബാങ്കിന്‍റെ പ്രധാന ശാഖയിലെ അകൌണ്ടില്‍നിന്ന് പിന്‍വലിച്ച 61000 രൂപയാണ് ഓടോയാത്രക്കിടയില്‍ വീണുപോയത്. പണംനഷ്ടപെട്ടതറിഞ്ഞു അന്വേഷിച്ചു ബാങ്കില്‍ പോയെങ്കിലും ബാങ്കടച്ചിരുന്നു.ബന്ധുക്കളെകൂട്ടിയും തിരചില്നടത്തിയിട്ടും കണ്ടെത്താനാകാതെ പോലീസില്‍ പരാതിനല്‍കിനാട്ടിലേക്കു തിരിച്ചു പോവുകയായിരുന്നു. എന്നാല്‍ബീച്ച് റോഡില്‍നിന്ന് വീണ്‌ക്കിട്ടിയ പണവുമായി ഉടമയെതേടിഅലഞ്ഞ കോട്ടയം സ്വദേശികളായ മിഖ്ദാദ്,ജോബിന്‍ എന്നീ യുവാക്കള്‍ ടൌണിലെ കടയിലുള്ള സുഹൃത്ത് ശബീറിനെ ഏല്പിച്ചുകൊടുക്കുകയായിരുന്നു.ബാങ്കിന്‍റെ പേരുള്ള കവറിലായിരുന്നുപണം ഈവിലാസത്തില്‍ ഷബീര്‍ ബാങ്കില്‍നടത്തിയഅന്വേഷണത്തിലാണ് സി.സി.ടിവി ക്യാമറ പരിശോധിച്ച് ഉടമയെ കണ്ടെത്തിയത്.ബാങ്ക് സിക്രട്ടറി എ.പി.ഹംസ പണം ഈല്പിച്ചവരെയും ഉടമയും വിളിച്ചുവരുത്തി. ഡയരക്ടര്‍ ആര്‍.സൈതലവി,മാനേജര്‍ കെ.വിഅബ്ദുല്ല,അകൌണ്ടന്റ് പി.മനോജ്‌ എന്നിവരുടെ സാന്നിദ്ധ്യത്തില്‍പണം തിരികെ നല്കുക്കയ്യയിരുന്നു. യുവാക്കളുടെ സത്യസന്ധതയെ നാട്ടുകാരും ഇടപാടുകാരുംമുക്തകണ്ഠം പ്രശംസിച്ചു.