പരപ്പനങ്ങാടിയില്‍ ജനകീയ ആക്ഷന്‍ സമിതി നഗരസഭാ കാര്യാലയത്തിക്കേ്‌ മാര്‍ച്ച്‌ നടത്തും

PGDI JANAKEEYA VIKASANA SAMITHI CONVENTIONപരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്റെ ശോചനീയവസ്ഥ പരിഹരിക്കുക. റെയില്‍വെ മേല്‍പ്പാലത്തിന്‌ ഏര്‍പ്പെടുത്തിയ ടോളില്‍ നിന്നും പരപ്പനങ്ങാടിയിലെ വാഹനങ്ങളെ ഒഴിവാക്കികൊണ്ടുളള മന്ത്രിസഭ തീരുമാനം പൂര്‍ണ്ണമായും നടപ്പിലാക്കുക. ടോള്‍ പാസ്‌ ലഭിക്കാന്‍ നഗരസഭാ കാര്യാലയത്തില്‍ സംവിധാനമൊരുക്കുക, ഹാര്‍ബര്‍ വിഷയത്തിലെ കളളക്കളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ജനകീയ ആക്ഷന്‍ സമിതിയുടെ നേതൃത്വത്തില്‍ 8 ന്‌ വെളളിയാഴ്‌ച പരപ്പനങ്ങാടി നഗരസഭാ കാര്യാലയത്തിക്കേ്‌ മാര്‍ച്ച്‌ നടത്താന്‍ കഴിഞ്ഞ ദിവസം പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ്‌ കോളേജില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കണ്‍വെന്‍ഷന്‍ അഖിലേന്ത്യാ ട്രെയിന്‍ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ ചെയര്‍മാന്‍ ബി.ഇ. ചാത്തുണ്ണി ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. ഇ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അഷ്‌റഫ്‌ ശിഫ, ദേവന്‍, വിവിധ രാഷ്‌ട്രീയ സാമുഹിക സാംഘനാ നേതാക്കളായ നിയാസ്‌പുളിക്കലകത്ത്‌, പാലക്കണ്ടി വേലായുധന്‍, അസ്സു ചെട്ടിപ്പടി, വി. ഖാദര്‍ഹാജി, സിദ്ദീഖ്‌ തെക്കെപ്പാട്ട്‌, ടി. കാര്‍ത്തികേയന്‍, സക്കീര്‍ പരപ്പനങ്ങാടി, അബൂബക്കര്‍ ഹാജി, എം. എന്‍. മുജീബ്‌ റഹ്‌മാന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.