മന്ത്രി അബ്ദുറബ്ബ് എത്തി; ഒന്നാമനായി വോട്ടു ചെയ്തു

abdu rubb 1 copyപരപ്പനങ്ങാടി : പതിവു തെറ്റിക്കാതെ ഇത്തവണയും കിഴക്കിനിയകത്ത് അവുക്കാദര്‍ കുട്ടി നഹയുടെ മകന്‍ പികെ അബ്ദുറബ്ബ് 7 മണിക്ക് മുമ്പെ തന്നെ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനായി ഒന്നാമനായെത്തി. ഇതൊരു പതിവ് ശീലമാണ്. പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുമ്പോഴും, എംഎല്‍എ ആയിരിക്കുമ്പോഴും പിന്നീട് കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രിയായി തുടരുമ്പോഴും ഈ ബൂത്തില്‍ ഒന്നാമതായി വോട്ട് ചെയ്യുക എന്ന രീതിക്ക് ഇത്തവണയും മാറ്റമില്ല.

abdu rubb copyപതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാശിയേറിയ മല്‍സരം നടക്കുന്ന പൊന്നാനി മണ്ഡലത്തിലാണ് മന്ത്രിക്ക് വോട്ട്.

മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ അനുജനും കെഎംസിസി യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ടുമായ പികെ അന്‍വര്‍ നഹ, മുസ്ലീം ലീഗ് പ്രാദേശിക നേതാക്കളായ അലി തെക്കേപ്പാട്ട്, അഡ്വ. ഹനീഫ, അഹമ്മദുണ്ണി എന്നിവരും ഉണ്ടായിരുന്നു.

 

 

ഫോട്ടോ: പ്രവീണ്‍