പരപ്പനങ്ങാടി ടോള്‍ വിരുദ്ധസമരം നിര്‍ത്തണം;ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍

പരപ്പനങ്ങാടി : സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയും പണക്കാരെ സഹായിക്കുകയും ചെയ്യുന്ന പരപ്പനങ്ങാടിയിലെ ടോള്‍ വിരുദ്ധസമരം നിര്‍ത്തണമെന്ന് പരപ്പനങ്ങാടി ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ പി കെ ബീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ടി കെ ശ്രീനിവാസന്‍, പി കെ നാരായണന്‍, ടി നാരായണന്‍കുട്ടി, ഇപി മൂസക്കോയ എന്നിവര്‍ സംസാരിച്ചു.