പരപ്പനങ്ങാടിയില്‍ കത്തികാണിച്ച് പണം തട്ടിയ സംഘം പിടിയില്‍

Untitled-1 copyപിടിയിലായത് പരപ്പനങ്ങാടി തിരുന്നാവായ സ്വദേശികളായ യുവാക്കള്‍
പരപ്പനങ്ങാടി: കഴിഞ്ഞദിവസം രാത്രി പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് വെച്ച് ട്രെയിനിറങ്ങിവന്ന യാത്രക്കാരനെ കത്തിമുനയില്‍ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 20,000 രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് യുവാക്കളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

പരപ്പനങ്ങാടി സ്വദേശികളായ കോട്ടത്തറ വിവേഗ് , റഫീഖ്, തിരുന്നാവായ സ്വദേശി അബ്ബാസ് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മറ്റൊരാള്‍ ഒളിവലാണ്.പരപ്പനങ്ങാടി മുങ്ങാത്തുംതറ സ്വദേശിയായ ഇയാളെ പോലീസ് തിരയുന്നുണ്ട്.

മദ്യപിക്കുന്നതിനും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനും വേണ്ടിയാണ് സംഘം പണംതട്ടിയെടുക്കുന്നതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ കയ്യില്‍ നിന്ന് ഭീഷണിപ്പെടുത്താനുപയോഗിച്ച മൂര്‍ച്ചയേറിയകത്തിയും പിടിച്ചെടുത്തിട്ടുണ്ട്. ഈ സംഘം നേരത്തേയും സമാനമായ രീതിയിലുള്ള കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസിനോട്പറഞ്ഞതായാണ് സൂചന.

പരപ്പനങ്ങാടി എസ്‌ഐ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്‌