Section

malabari-logo-mobile

ടോള്‍ബൂത്ത് ജീവനക്കാരുടെ മോശം പെരുമാറ്റം; പരപ്പനങ്ങാടി ടോള്‍ബൂത്തില്‍ സംഘര്‍ഷം

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി ടോള്‍ ബൂത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ടോള്‍പരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഞായറാഴ്ച രാവിലെ ടോള്‍ബൂത്തിലെത്ത...

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടോള്‍ ബൂത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ടോള്‍പരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഞായറാഴ്ച രാവിലെ ടോള്‍ബൂത്തിലെത്തിയ കാര്‍ ടോള്‍ നല്‍കിയപ്പോള്‍ ചില്ലറ കൊടുക്കാത്തതിന് ടോള്‍ ജീവനക്കാരന്‍ ഇവരോട് മോശമായി പെരുമാറുകയായിരുന്നു. അന്യനാട്ടുകാരായ കാര്‍ യാത്രികര്‍ കുടുംബത്തോടൊപ്പമാണ് ഉണ്ടായിരുന്നത്. ഇവരോട് വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ച് തട്ടിക്കയറി സംസാരിക്കുന്നത് കണ്ട പരപ്പനങ്ങാടിയിലെ സിപിഎം പ്രവര്‍ത്തകനായ ഷമീര്‍ കന്യകത്ത് ഇതെകുറിച്ച് ചോദിക്കുകയും നാട്ടിലെത്തിയ അന്യനാട്ടുകരോട് മോശമയി പെരുമാറരുതെന്ന് പറയുകയുമായിരുന്നു. ഇതെ തുടര്‍ന്ന് ടോള്‍ ജീവനക്കാര്‍ ജോലി തടസപ്പെടുത്തി ഭീഷണിപ്പെടുത്തുന്നു എന്ന് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ഷെമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷെമീറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഇതെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ടോള്‍ബൂത്ത് പരിസരത്തേക്ക് മാര്‍ച്ചു നടത്തുകയും ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയുമായിരുന്നു. ഇതോടെ പരപ്പനങ്ങാടി ടോള്‍ബുത്തില്‍ ടോള്‍പിരിവ് ഇന്നത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

sameeksha-malabarinews

അതെസമയം പരപ്പനങ്ങാടി താനൂര്‍ റൂട്ടില്‍ റോഡ് പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള എല്ലാ വാഹനങ്ങളും ടോള്‍ബൂത്ത് വഴി തിരിച്ചു വിടുകയാണ്. അതുകൊണ്ട് തന്നെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുമ്പോള്‍ തങ്ങളുടെ കാരണം കൊണ്ടെല്ലാതെ വെറുതെ ടോള്‍ കൊടുക്കേണ്ടിവരുന്നത്. ഇതിനു പുറമെ ഇതര സംസ്ഥാനകാരില്‍ നിന്നും തോന്നിയ പോലെയാണ് പണം കൈപറ്റുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ലോറിക്ക് നല്‍കേണ്ട ടോള്‍ പിരിവ് 22 രൂപ യില്‍നിന്ന് പലപ്പോളും 30 ഉം 40 രൂപയും കാറിന് 7.50(ടുസൈഡ്)നല്‍കേണ്ടിടത്ത് 15 രൂപയും മറ്റും തോന്നിയ പോലെ പണം കൊള്ളയടിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ പകല്‍കൊള്ളയാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നിലവില്‍ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ താമസക്കാര്‍ക്ക് ടോള്‍ നല്‍കേണ്ടതില്ല എന്നിരിക്കെ ഇപ്പോഴും നാട്ടുകാരില്‍ നന്ന് ടോള്‍ ഈടാക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!