കാലം മാറി പന്തംകൊളുത്തി പ്രകടത്തിന്‌ പകരം എമര്‍ജന്‍സിവിളക്കുമായി പ്രകടനം

sys parappannagdiപരപ്പനങ്ങാടി: പരിഷ്‌ക്കാരങ്ങളുടെ നാട്ടില്‍ നിന്ന്‌ പന്തം കൊളുത്തി പ്രകടനവും പടിയിറങ്ങുന്നു കാലത്തിന്റെ കുത്തൊഴുക്കില്‍ കടപുഴകുന്ന സമരരീതികളില്‍ പെടാതെ നിലനിന്നിരുന്ന പന്തം കൊളുത്തി പ്രകടനത്തിന്‌ ബദലായിതാ എമര്‍ജന്‍സി വിളക്കുമായി പ്രകടനം.

കോട്ടക്കലില്‍ നടക്കുന്ന എസ്‌ വൈഎസിന്റെ 60ാം വാര്‍ഷികസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പരപ്പനങ്ങാടിയിലാണ്‌ വ്യത്യസ്‌തമായ ഈ രീതി അരങ്ങേറിയത്‌. എസ്‌ വൈഎസ്സിന്റെ പരപ്പനങ്ങാടി തീരദേശയൂണിറ്റിലെ പ്രവര്‍ത്തകരാണ്‌ എമര്‍ജെന്‍സി ലൈറ്റുമായി പ്രകടനം നടത്തിയത്‌. സദ്ദാം ബീച്ച മുതല്‍ ഒട്ടുമ്മല്‍ ബീച്ച വരെയാണ്‌ പ്രകടനം നടന്നത്‌.

വിപ്ലവസമരങ്ങളുടെ അടയാളങ്ങളായ ജ്വലിക്കുന്ന പന്തങ്ങള്‍ ഇടക്കാലത്ത്‌ കേവലം പ്രചരണായുധമായി മാത്രം മാറിയപ്പോള്‍. നിറം മങ്ങിയ അടിയന്തിരവിളക്കുകളും ഇപ്പോഴിതാ കളത്തിലെത്തിയിരിക്കുന്നു.