പരപ്പനങ്ങാടിയില്‍ യുവാവിന് സൂര്യതാപമേറ്റു

sun strockപരപ്പനങ്ങാടി : ചെട്ടിപ്പടി നെടുവ സ്വദേശി കോന്തത്ത് വിജിത്ത് (29) നാണ് തീപ്പൊള്ളലേറ്റത്. നെല്‍വയലിലേക്ക് വെള്ളം എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് വിജിത്തിന് സൂര്യതാപമേറ്റത്. വിജിത്തിന്റെ പുറം പൊള്ളി കുമിളകള്‍ ഉണ്ടായിട്ടുണ്ട്. വിജിത്തിന് ഉടന്‍ തന്നെ വൈദ്യസഹായം നല്‍കി.

ഒരാഴ്ചയായി ജില്ലയില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ സൂര്യതാപത്തെ കരുതിയിരിക്കണമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ധാരാളം വെള്ളം കുടിക്കണമെന്നും പരുത്തി വസ്ത്രങ്ങള്‍ അണിഞ്ഞ് മാത്രമേ പുറത്ത് ജോലിക്ക് പോകാവൂ എന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.