പരപ്പനങ്ങാടി സബ്‌ സ്റ്റേഷന്‍ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു

പരപ്പനങ്ങാടി: കരിങ്കല്ലത്താണി 110 കെ.വി. വൈദ്യുതി സബ്‌ സ്റ്റേഷന്റെ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ്‌ ജോലിയും ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കാനുള്ള പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണവും പൂര്‍ത്തിയായി്‌. സബ്‌ സ്റ്റേഷന്‍ വളപ്പിലെ 11 ടവറുകള്‍ ഈ ആഴ്‌യോടെ സ്ഥാപിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. ട്രാന്‍സ്‌ഫോമറുകളും സര്‍ക്യൂട്ട്‌ ബ്രേക്കറുകളും അടുത്ത മാസത്തോടെ സ്ഥാപിക്കും. ലൈന്‍ വലിക്കാനുള്ള ടവറുകളുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്‌. പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂര്‍ നഗരസഭകളിലും വള്ളിക്കുന്ന്‌ പഞ്ചായത്തിലുമുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക്‌ മികച്ച വൈദ്യുതിയും വോള്‍ട്ടേജും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സബ്‌ സ്റ്റേഷന്‍ നിര്‍മാണത്തിന്‌ 31 കോടിയാണ്‌ വകയിരുത്തിയിരിക്കുന്നത്‌.