പരപ്പനങ്ങാടി സബ്ജില്ല കലാമേള എസ്എന്‍എംഎച്ച്എസ്എസിന് ഓവറോള്‍ കിരീടം

SNMHSSതിരൂരങ്ങാടി: പരപ്പനങ്ങാടി സബ്ജില്ല കലോത്സവത്തില്‍ പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. തിരൂരങ്ങാടിയില്‍ നടന്ന മേളയില്‍ ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗത്തിലും സംസ്‌കൃതോത്സവത്തിലുമാണ് എസ്എന്‍എം വെന്നിക്കൊടി നാട്ടിയത്.

എല്‍പി വിഭാഗത്തില്‍ ഒന്നാംസ്ഥനം വള്ളിക്കുന്ന് മാധവാനന്ദവിലാസം സ്‌കൂളും രണ്ടാംസ്ഥാനം പരപ്പനങ്ങാടി ബിഇഎംഎല്‍പി സ്‌കൂളും കരസ്ഥമാക്കി.

എസ്എന്‍എം സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പരപ്പനങ്ങാടിയില്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് പിടിഎ പ്രസിഡന്റ് ലത്തീഫ് തെക്കേപ്പാട്ട്, പ്രിന്‍സിപ്പാള്‍ ഇ പി അബ്ദുറഹിമാന്‍, ഹെഡ്മാസ്റ്റര്‍ പോള്‍ എന്‍ എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.