Section

malabari-logo-mobile

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ തിരിച്ചു നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹം

HIGHLIGHTS : പരപ്പനങ്ങാടി: വിദ്യാര്‍ത്ഥികള്‍പോലും മോഷണക്കേസുകളില്‍ പെടുന്നുവെന്ന വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറയുന്ന കാലത്ത് സത്യസന്ധതയുടെ നിറദീപങ്ങളായി പരപ്...

IMG-20140923-WA0004പരപ്പനങ്ങാടി: വിദ്യാര്‍ത്ഥികള്‍പോലും മോഷണക്കേസുകളില്‍ പെടുന്നുവെന്ന വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറയുന്ന കാലത്ത് സത്യസന്ധതയുടെ നിറദീപങ്ങളായി പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷമീം, മുഹമ്മദ് അസ്‌ലം, മുഹമ്മദ് അസറുദ്ദീന്‍, അബ്ദുള്‍ഹക്കീം, മിഥുലജ്, മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് ഹഫീഫ് എന്നിവര്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ റോഡരുകില്‍ ഒരു ജ്വല്ലറിയുടെ കവര്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടടുകയായിരുന്നു. ഇത് തുറന്ന് നോക്കിയപ്പോള്‍ സ്വര്‍ണ്ണമാണെന്ന് മനസ്സിലാക്കിയ കുട്ടികള്‍ ഈ കവര്‍ ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇന്ന് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ വെച്ച് എസ് ഐ അനില്‍ കുമാര്‍ മേപ്പള്ളിയുടെ സാനിദ്ധ്യത്തില്‍ ഉടമസ്ഥനായ അഞ്ചപ്പുര സ്വദേശി റഫീഖിനെ സ്വര്‍ണ്ണം തിരിച്ചേല്‍പ്പിച്ചു.
40,000 രൂപ വില വരുന്ന സ്വര്‍ണമാണ് കുട്ടികള്‍ക്ക് കളഞ്ഞുകിട്ടിയത്. കുട്ടികളുടെ സത്യസന്ധതയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.

sameeksha-malabarinews

വിദ്യാര്‍ത്ഥികളെ നാളെ സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് അഭിനന്ദിക്കുമെന്ന് പിടിഎ പ്രസിഡന്റ് ലത്തീഫ് തെക്കേപ്പാട്ട് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!