എസ്‌എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂം ഉദ്‌ഘാടനം ചെയ്‌തു

snmhssപരപ്പനങ്ങാടി: എസ്‌എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂം വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകളില്‍ എല്ലാവിഷയങ്ങളിലും എപ്ലസ്‌ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്‌ ദാനം മന്ത്രി നിര്‍വഹിച്ചു. ബാന്റ്‌ സെറ്റ്‌ ഉദ്‌ഘാടനവും എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണവും നടത്തി.

അബ്ദുലത്തീഫ്‌ മദനി, മുഹയുദ്ദീന്‍ മദനി, അബ്ദുള്‍ലത്തീഫ്‌ തെക്കേപ്പാട്ട്‌ പ്രിന്‍സിപ്പല്‍ ജാസ്‌മിന്‍, ഹെഡ്‌മാസ്‌റ്റര്‍ ദാസന്‍ മാസ്റ്റര്‍, അന്‍വര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.