പരപ്പനങ്ങാടില്‍ അഞ്ചു ലക്ഷം രൂപയും രണ്ടരക്കിലോ സ്വര്‍ണവും പിടികൂടി

പരപ്പനങ്ങാടി: തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ നടത്തിയ വാഹനപരിശോധനക്കിടെ പരപ്പനങ്ങാടിയില്‍ അയ്യപ്പന്‍കാവില്‍ വെച്ച് കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന അഞ്ചു ലക്ഷം രൂപയും രണ്ടരക്കിലോ സ്വര്‍ണവും പിടികൂടി. ശനിയഴാച വൈകീട്ടാണ് പരിശോധന നടന്നത്.

സ്ത്രീകളുടക്കമുള്ള യാത്രക്കാര്‍ കാറില്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത സ്വര്‍ണ്ണവും പണവും കളകട്രേറ്റിലെത്തിച്ചു. തുടര്‍ദിവസങ്ങളില്‍ ആദായനികുതി ഉദ്യോഗ്‌സഥരും ഈ പണത്തിന്റെയും സ്വര്‍ണത്തിന്‍രെയും ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തും.