പരപ്പനങ്ങാടി തീരം കടലാക്രമണഭീഷണിയില്‍

parappananagdi beach 1പരപ്പനങ്ങാടി: മത്സ്യം ലഭിക്കാതെ വറുതിയില്‍ കഴിയുന്ന തീരത്ത്‌ കടലാക്രമണഭീഷണിയും പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്താണ്‌ കടലാക്രമണം മുലം നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്‌. ചാപ്പപ്പടി പള്ളിയുടെ ഭാഗമായുള്ള ഖബര്‍സ്ഥാന്റെ ചില ഭാഗങ്ങള്‍ കടലാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്‌.

ഈ ഭാഗത്ത്‌ കടല്‍ ഭിത്തിയില്ലാത്തതാണ്‌ കടലാക്രമണം രൂക്ഷമാകാന്‍ കാരണം. ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ടെന്ന്‌ പറയുന്നുണ്ടെങ്ങിലും കാലവര്‍ഷം അടുത്തിട്ടും നിര്‍മ്മാണം നടക്കാത്തതില്‍ മത്സ്യതൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തിലാണ്‌.

കടലാക്രമണം രൂക്ഷമായ ഈ മേഖലയില്‍ അരിമ്പ്ര മുഹമ്മദ്‌ മാസ്റ്ററുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ്‌ നേതാക്കള്‍ സന്ദര്‍ശനം നടത്തി. കടല്‍ഭിത്തി പണിയുന്നതിന്‌ കാലതാമസം സംഭവിക്കുമെന്നതിനാല്‍ . മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ കടലാക്രമണം നടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ നേതാക്കള്‍ ആവിശ്യപ്പെട്ടു.