Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കടല്‍ക്ഷോക്ഷത്തില്‍ 50 മീറ്ററോളം കര കടലെടുത്തു

HIGHLIGHTS : പരപ്പനങ്ങാടി: കടലാക്രമണം രൂക്ഷമായതോടെ പരപ്പനങ്ങാടി ചാപ്പപ്പടി ഭാഗത്ത്‌ അമ്പത്‌ മീറ്ററോളം കടല്‍ കയറി കരയെടുത്തു.

kadal edപരപ്പനങ്ങാടി: കടലാക്രമണം രൂക്ഷമായതോടെ പരപ്പനങ്ങാടി ചാപ്പപ്പടി ഭാഗത്ത്‌ അമ്പത്‌ മീറ്ററോളം കടല്‍ കയറി കരയെടുത്തു. ഈ ഭാഗത്തെ മീന്‍ചാപ്പകള്‍ക്ക്‌ ഭീഷണിയാകുന്ന തരത്തിലാണ്‌ കടലാക്രമണം.
ബുധനാഴ്‌ച ഉച്ചയോടെയാണ്‌ കടലാക്രമണം രൂക്ഷമായത്‌. ഈ ഭാഗത്ത്‌ 25ഓളം മീന്‍ചാപ്പകളും കടലില്‍ പോകാനുള്ള വലയും അനുബന്ധസാമഗ്രികളും സൂക്ഷിക്കുന്ന ഓലഷെഡുകളും ഉണ്ട.്‌ ഇത്തരത്തില്‍ ഇനിയും കടല്‍ കയറുകയാണെങ്ങില്‍ ഇവയല്ലാം കടലെടുക്കുമോ എന്ന ആശങ്കയിലാണ്‌ മത്സ്യതൊഴിലാളികള്‍.

ഈ ഭാഗത്ത്‌ മാത്രമാണ്‌ കടല്‍ ഭിത്തിയില്ലാത്തത്‌. ഇതും കടലാക്രമണത്തിന്‌ കാരണമാകുന്നുണ്ടെന്നാണ്‌ തൊഴിലാളികള്‍ പറയുന്നത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!