ആലുങ്ങള്‍ കടപ്പുറത്ത് കടലാക്രമണം;നിരവധി വീടുകള്‍ ഭീഷണിയില്‍

Story dated:Tuesday September 1st, 2015,05 58:pm
sameeksha

PARAPPANNAGADI BEACH copyപരപ്പനങ്ങാടി:കടലാക്രമണം രൂക്ഷമായ ആലുങ്ങള്‍ കടപ്പുറത്ത് മത്സ്യതൊഴിലാളി ഭവനങ്ങള്‍ ഏതുസമയത്തും കടലെടുക്കുന്ന അവസ്ഥയിലാണ്. പള്ളികുളം മുതല്‍ വടക്ക്ഭാഗത്താണ് കടലാക്രമണ0 .ഇവിടുത്തെ ഖബര്‍ സ്ഥാനും ഭീഷണിയിലാണ്.ഖബര്‍സ്ഥാന്‍ ഭാഗത്തു എഴുപത് മീറ്റര്‍ താല്‍ക്കാലിക ഭിത്തി നിര്‍മ്മാണം നടുന്നുവരികയാണ്.ഭിത്തിക്ക്മുകളിലൂടെ തിരമാല ആഞ്ഞടിക്കുകയാണ്. കനത്ത വേലിയേറ്റം കാരണമാണ് കടല്‍ പ്രക്ഷുബ്ധമായത്‌. എം.പി.മുഹമ്മദ്‌കുട്ടി,എ.പി.സലാം,എ.പി.രസ്സക്ക്,ഇ.പി.കോയ,കെ.പി.നാസര്‍,കെ.പി.കദീസുമ്മ,കെ.പി.സൈതലവി,എസ്.പി.കോയമോന്‍,പി.എച്.മുസ്തഫ,കെ.പി.നാസര്‍,സി.പി.ചെരിയബാവ,കെ.പി.കോയമോന്‍,വി.പി.ചെരിയബാവ,കെ.പി.കദീജ,എ.പി.ഷരിഫ,എ.പി.റഷീദ്,ഐ.പി.നാസര്‍,എന്നിവരുടെ തടക്കം മുപ്പതിലേറെ വീടുകളാണ് കലിതുള്ളി അഞ്ഞടിക്കുന്ന തിരമാലകള്‍ തല്ലി തകര്‍ക്കുന്നത്. കഴിഞ്ഞ തവണ ഇതേ സ്ഥലത്തുണ്ടായ കടലിന്റെ സംഹാര താണ്ഡവത്തില്‍ നിരവധി വീടുകള്‍ തരുകയും ലക്ഷങ്ങളുടെ നാഷനഷ്ടങ്ങളും സംഭവിച്ചിരുന്നു.പരപ്പനങ്ങാടി വില്ലെജ് ഓഫീസറുടെ നേതൃത്ത്വത്തില്‍ റവന്യൂ അധികൃതര്‍ സ്ഥാലം സന്ദര്‍ശിച്ചു.