പരപ്പനങ്ങാടിയില്‍ തീ പിടുത്തം

Untitled-1 copyപരപ്പനങ്ങാടി: അഞ്ചപ്പുര ഒാവര്‍ബ്രിഡ്‌ജ്‌ ജംഗ്‌ഷന്‌ സമീപം റോഡരികില്‍ തീപിടുത്തം. റോഡരികില്‍ കൂട്ടിയിട്ട മാലിന്യത്തിന്‌ ആരോ തീയിടുകയായിരുന്നു. തീ സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്കും വര്‍ക്‌ഷോപ്പിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു. തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ്‌ തീ അണച്ചത്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 1.45 മണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.