പാലത്തിങ്ങല്‍ കീരനെല്ലൂര്‍ റോഡ്‌ യുവാക്കളുടെ കൂട്ടായ്‌മ വൃത്തിയാക്കി

PGDI  KEERANALLUR CLENING 02പരപ്പനങ്ങാടി: മാലിന്യം കുമിഞ്ഞ്‌ കൂടി നാട്ടുകാര്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടിലായിരുന്ന കീരനെല്ലൂര്‍ റോഡിന്റെ അരികിലെ കാട്‌ യുവാക്കളുടെ കൂട്ടിയ്‌മ വൃത്തിയാക്കി. രാത്രിയുടെ മറവില്‍ ഇവിടെ ഉപേഷിച്ച്‌ പോയിരുന്ന കോഴി അവശിഷ്ടങ്ങളെ തേടിയെത്തുന്ന തെരുവുനായക്കളുടെ ശല്യം ഏറെ രൂക്ഷമായിരുന്നു.

യുവാക്കളുടെ കൂട്ടിയ്‌മയായ ജനകീയവികസനസമിതിയാണ്‌ കാടുവെട്ടല്‍ ഏറ്റെടുത്തത്‌. കെ. കരിയാത്തന്‍, കെ.ചന്ദ്രന്‍, കെ.കെ ഫൈസല്‍, കൂളത്ത്‌ ലത്തീഫ്‌, സജിത്ത്‌, പി.ശിവന്‍, യൂസഫ്‌ എന്നവര്‍ നേതൃത്വം നല്‍കി.