നിരത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്കായി ആദരാജ്ഞലിയര്‍പ്പിച്ച്‌ മോട്ടോര്‍ വകുപ്പും തൊഴിലാളികളും

Untitled-2 copyപരപ്പനങ്ങാടി: വാഹനാപകടങ്ങളില്‍ മരണപ്പെട്ടവര്‍ക്ക്‌ ആദരാജ്ഞലി അര്‍പ്പിച്ച്‌ അനുസ്‌മരണ ദിനം ആചരിച്ചു. ഐക്യരാഷ്ട്രസഭ 2005 ല്‍ തുടങ്ങിയ ദിനാചരണം മോട്ടോര്‍ വാഹന വകുപ്പും മോട്ടോര്‍ തൊഴിലാളി സംഘടനകളും സംയുക്തമായി ഏറ്റെടുത്താണ്‌ നടത്തിയത്‌.

പരിപാടി എംവിഐ പ്രമോദ്‌ ശങ്കര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ അലി അദ്ധ്യക്ഷനായ ചടങ്ങില്‍ എഎംവിഐമാരായ മുഹമ്മദ്‌ ഷഫീഖ്‌, ധനേഷ്‌, ആലുങ്ങല്‍ ദേവദാസ്‌ ,ഗഫൂര്‍, പി ഒ അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.