മഴവില്ല്‌ റസിഡന്‍സ്‌ അസോസിയേഷന്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

parappanangadi residence associationപരപ്പനങ്ങാടി: മഴവില്ല്‌ റസിഡന്റ്‌സ്‌ വെല്‍ ഫെയര്‍ അസോസിയേഷന്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. കേടക്കളത്തില്‍ മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരപ്പനങ്ങാടി ജ്യുഡീഷ്യല്‍ഫസ്റ്റക്ലാസ്‌ മജിസ്‌ട്രേറ്റ്‌ പി ടി പ്രകാശന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു , കെ കെ ജയചന്ദ്രന്‍, പുളക്കലകത്ത്‌ നിയാസ്‌, ബാവ എന്നിവര്‍ സംസാരിച്ചു.

ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറി.