പരപ്പനങ്ങാടിയില്‍ വീടിന്‌ മുകളിലേക്ക്‌ തെങ്ങ്‌ വീണ്‌ കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക്‌ പരിക്ക്‌

parappananagdi 2 copyപരപ്പനങ്ങാടി: ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ്‌ വീടിനു മുകളിലേക്ക്‌ കടപുഴകി വീണ്‌ ഒരു വീട്ടിലെ അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. പരേതനായ കുറപ്പന്‍കണ്ടി ബാലന്റെ വീട്ടിനു മുകളിലേക്കാണ്‌ ഇന്നലെ 1.50 ഓടെ തൊട്ടടുത്ത പറമ്പിലെ തെങ്ങ്‌ മറിഞ്ഞ്‌ വീണത്‌. അപകടത്തില്‍ പരിക്കേറ്റ രാജേഷ്‌ (37),സ്‌മിത(33), ശില്‍പ(38), കുട്ടികളായ മാളവിക(9), നന്ദന(12)എന്നിവരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

തെങ്ങ്‌ വീണ്‌ ഓട്‌ പാകിയ വീടിന്റെ മേല്‍കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്‌. അപകടാവസ്ഥയിലുള്ള തെങ്ങ്‌ മുറിച്ച്‌ മാറ്റണമെന്ന്‌ വീട്ടുകാര്‍ നേരത്തെ തന്നെ സ്ഥലമുടമയോട്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറാവാതിരുന്നതാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ പരിസരവാസികള്‍ പറഞ്ഞു.