ട്രെയിന്‍ സ്‌റ്റോപ്പ് നിര്‍ത്തലാക്കല്‍; പരപ്പനങ്ങാടിയില്‍ വ്യാപക പ്രതിഷേധം.

parappananagdi railway copyപരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ ഇന്റര്‍സിറ്റി, വെസ്റ്റ്‌കോസ്റ്റ് ട്രെയിനുകളുടെ സ്‌റ്റോപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. സപ്തംബര്‍ മൂന്നിന് പ്രതിഷേധ കൂട്ടായിമ സംഘടിപ്പിക്കാന്‍ ജനകീയ കര്‍മസമിതി തീരുമാനിച്ചു. ടി.കാര്‍ത്തികേയന്‍ അധ്യക്ഷനായി. അഷറഫ് ഷിഫ, മലബാര്‍ബാവ, എം സിദ്ധാര്‍ത്ഥന്‍, ഗിരീഷ് തോട്ടത്തില്‍, സനല്‍ നടുവത്ത്,പി കെ വേലായുധന്‍,അസ്സു ചെട്ടിപ്പടി,അമീര്‍ അബ്ബാസ്, പി വി ബാവ എന്നിവര്‍ സംസാരിച്ചു.

പരപ്പനങ്ങാടി ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ റെയില്‍വേമന്ത്രിയോടും എംപിയോടും ആവശ്യപ്പെട്ടു.പികെ ബീരാന്‍കുട്ടി അധ്യക്ഷനായി. പി കെ നാരായണന്‍, മൂസക്കോയ, എന്‍പി അലിഹസ്സന്‍, ടി കെ ശ്രീനിവാസന്‍, നാരായണന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.