പരപ്പനങ്ങാടിയില്‍ മണല്‍കടത്തുന്ന നാല്‌ വള്ളങ്ങള്‍ പോലീസ്‌ തകര്‍ത്തു

Untitled-1 copyപരപ്പനങ്ങാടി: പൂരപ്പുഴ കെട്ടുങ്ങലില്‍ നിന്ന്‌ അനധികൃതമായി മണല്‍കടത്തുകയായിരുന്ന നാലോളം വള്ളങ്ങള്‍ പോലീസ്‌ പിടികൂടി നശിപ്പിച്ചു.

ഞായറാഴ്‌ച പുലര്‍ച്ചെ മൂന്നര മണിയോടെ പരപ്പനങ്ങാടി പോലീസ്‌ നടത്തിയ റെയ്‌ഡിലാണ്‌ മണല്‍കടത്ത്‌ പിടികൂടിയത്‌. പോലീസിനെ കണ്ട മണല്‍കടത്തുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ മണല്‍ മോഷണക്കുറ്റത്തിന്‌ കേസ്‌ ചാര്‍ജ്ജ്‌ ചെയ്‌തിട്ടുണ്ട്‌. റെയിഡില്‍ പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാര്‍ മേപ്പള്ളി, എഎസ്‌ഐ സുരേന്ദ്രന്‍, സിപിഓമാരായ രാജു, സലേഷ്‌, സുരേഷ്‌ എന്നിവര്‍ പങ്കെടുത്തു.