ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

unnamedപരപ്പനങ്ങാടി: NRLM – MKSP യുടെ കീഴില്‍ വനിതാ കര്‍ഷകരെ സഹായിക്കുന്നതിനായി പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മുഹമ്മദ് ജമാല്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍,കൃഷി ഓഫീസര്‍, സെക്രട്ടറി, കുടുംബശ്രീ പ്രവര്‍ത്തകര്‍, മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.