പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തല എം എം എല്‍ പി സ്‌കൂളിന്റെ 40ാം വാര്‍ഷികാം ആഘോഷിച്ചു

Story dated:Saturday May 2nd, 2015,06 53:pm
sameeksha sameeksha

palathingalപരപ്പനങ്ങാടി: ശനിയാഴ്‌ച രാവിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന ഘോഷയാത്രയോടെയാണ്‌ കാട്ടന്തല എം എം എല്‍ പി സ്‌കൂളിന്റെ 40ാം വാര്‍ഷികാം ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കമായത്‌. ഉപമുഖ്യമന്ത്രിയായിരുന്ന അവുക്കാദര്‍കുട്ടി നഹയുടെ ശ്രമഫലമായി 1976 ല്‍ സ്ഥാപിതമായ പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തല എം എം എല്‍ പി സ്‌കൂളിന്റെ 40 ാം വാര്‍ഷികാഘോഷപരിപാടികളും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്‌ഘാടനവും വിദ്യാദ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയര്‍മാന്‍ പി.വി. ഹാഫിസ്‌ മുഹമ്മദ്‌ ശുഹൈബ്‌ അധ്യക്ഷനായിരുന്നു.

ചടങ്ങില്‍ നവീകരിച്ച ക്ലാസ്‌ മുറികളുടെ ഉദ്‌ഘാടനം തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി വി ജമീല ടീച്ചറും, കുടിവെളള പദ്ധതി ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സീനത്ത്‌ ആലിബാപ്പുവും നിര്‍വ്വഹിച്ചു. സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പാചകപ്പുരയുടെ ശിലാസ്ഥാപനവും, സ്‌കൂളില്‍ നിന്ന്‌ വിരമിക്കുന്ന ഗീത ടീച്ചര്‍ക്കുളള യാത്രയയപ്പ്‌ സമ്മേളനവും നടന്നു. ചടങ്ങില്‍ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സി. അബ്ദുറഹ്‌മാന്‍കുട്ടി. ബ്ലോക്ക്‌ മെമ്പര്‍ താമി എന്ന ബാലന്‍, എ.വി. ഹസ്സന്‍ കോയ, തേനത്ത്‌ സൈത്‌മുഹമ്മദ്‌, പി.സി. കുട്ടി തജടങ്ങിയവരും മറ്റു ജനപ്രതിനിധികളും രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു. വൈകീട്ട്‌ നടന്ന സാസ്‌കാരിക സമ്മേളനം തദ്ദേശ സ്വയംഭരണ കമ്മീഷന്‍ ചെയര്‍മാന്‍ കെ. കുട്ടി അഹമ്മദ്‌ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ വോഴ്‌സ്‌ ഓഫ്‌ കൊട്ടന്തല സംഘടിപ്പിച്ച ഇശല്‍ വിരുന്നും അരങ്ങേറി.