പരപ്പനങ്ങാടി കരിങ്കല്ലത്താണിയില്‍ വയല്‍ നികത്തല്‍ ഡിവൈഎഫ്‌ഐ തടഞ്ഞു

Untitled-2 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി കരിങ്കല്ലത്താണിയില്‍ വയല്‍ നികത്ത്‌ റോഡ്‌ നിര്‍മ്മിക്കാനുള്ള നീക്കം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. സബ്‌സ്റ്റേഷന്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന്‌ പിറകിലുള്ള കോണിപാടത്താണ്‌ റോഡ്‌ നിര്‍മ്മാണം തുടങ്ങിവച്ചത്‌.

ഈ പ്രദേശത്തെ പാടങ്ങളൊക്കെ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ കൈവശപ്പെടുത്തിവെച്ചിരിക്കുകയാണന്നും ഇവരാണ്‌ പാടം നികത്തി റോഡ്‌ നിര്‍മ്മിക്കുന്നതിന്റെ പിറകിലെന്നും ഡിവൈഎഫ്‌ഐ നേതാക്കളായ എപി മുജീബ്‌, ഷിജു ഷമേജ്‌ എന്നിവര്‍ അറിയിച്ചു.