പരപ്പനങ്ങാടിയില്‍ റെയില്‍വെ ഓവുപാലം അപകടാവസ്ഥയില്‍

parappananangdi 1പരപ്പനങ്ങാടി:ദുരന്ത ഭീഷണി ഉയര്‍ത്തുന്ന   റെയില്‍വെ ഓവുപാലത്തിനടിയിലൂടെ വിദ്യാര്‍ഥികളടക്കം നൂറുക്കണക്കിനാളുകളാണ് ഇടതടവില്ലാതെ സഞ്ചരിക്കുന്നത്. ട്രെയിന്‍ പോകുമ്പോള്‍ സിമന്‍റ് അടര്‍ന്നു വീണ് കാല്‍നടയാത്രക്കാരുടെ ദേഹത്ത് പതിക്കുകയാണ്. പരപ്പനങ്ങാടി അയ്യപ്പങ്കാവിനു വടക്ക് വശമുള്ള 911 നമ്പര്‍ ഓവുപാലമാണ് യാത്രക്കാരെ പേടിപ്പെടുത്തുന്നത്. ഒന്നാം ട്രാക്കിലെ റെയില്‍ പാളങ്ങളെ താങ്ങി നിര്‍ത്തുന്ന ഈ ഓവുപാലം അപകടാവസ്ഥയിലാണെന്ന് നിരന്തരമായി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതാണ്. എന്നാ ല്‍ കണ്ണും കാതും പൊട്ടിയ അധികാരികള്‍കേട്ട ഭാവം നടിക്കുന്നില്ല. തൊട്ടടുത്താണ് ഒന്നുമുതല്‍പത്തു വരെയുള്ള നെടുവ  സര്‍ക്കാര്സ്കൂള്‍. റെയിലിന്റെ പടിഞ്ഞാറുഭാഗത്തുള്ള വിദ്യാര്‍ഥികള്‍പാളം മുറിച്ചുകടക്കാതെ സ്കൂളിലെത്താന്‍ ഈ ഓവുപാലത്തിനടിയിലൂടെയാണ് സഞ്ചരിക്കുന്നത്.

നെടുവ ഭാഗത്തുള്ളവര്‍ക്ക് പരപ്പനങ്ങടിയിലെത്താനും ഇതുവഴി സഞ്ചരിക്കണം. ഉയരക്കുറവു കാരണം മുതിര്‍ന്നവര്‍ക്ക് ഓവുപാല്‍ത്തിന്നടിയിലൂടെ കുനിഞ്ഞുവേണം സഞ്ചരിക്കാന്‍. ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകുന്നത്തിനും സൌകര്യാമാണ്. മൂന്നു വര്‍ഷം മുന്‍പ് ഓവുപാലത്തിന്റെ ശോച്യാവസ്ഥ ക്കെതിരെയുള്ള നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടര്‍ന്നു കാലപഴക്കം മൂലം പൊട്ടിപൊളിഞ്ഞ മുകള്‍സ്ലാബ്ഭാഗത്ത് സിമന്‍റ് തേച്ചു പിടിപ്പിച്ചു നാട്ടുകാരുടെ കണ്ണില്‍പൊടിയിട്ടു രക്ഷപ്പെടുകയായിരുന്നു.എന്നാല്‍ നേരത്തെ സിമന്‍റ് തേച്ചുപിടിപ്പിച്ച ഭാഗത്തും മറ്റിടങ്ങളിലും പൊട്ടി പിളര്‍ന്നു കമ്പികള്‍ പുറത്തു കാണുന്നുണ്ട്. ചിലഭാഗങ്ങളില്‍ സിമന്‍റ് അടര്‍ന്നു നില്‍ക്കുകയാണ്. ഏതുസമയത്തും ഇതുവഴി സഞ്ചരിക്കുന്നവരുടെ ദേഹത്ത് പതിക്കാന്‍ സാധ്യതയുണ്ട്.

ട്രെയിന്‍ ദുരന്തത്തിനും ഇത് വഴിവെക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ബലക്ഷയം സംഭവിച്ച ഓവുപാലത്തിന്റെ സ്ലാബിനു മുകളിലൂടെയാണ്‌ റെയില്‍പാളങ്ങള്‍ വിന്യസിച്ചിട്ടുള്ളത്. ട്രെയിനുകളുടെ എണ്ണവും നീളവും കൂടിയതും അതിവേഗ ട്രെയിനുകളുടെ ഇതുവഴിയുള്ള വരവും അപകടം ക്ഷണിച്ചു വറുത്തു മെന്നാണ് നാട്ടുകാരുടെ ആശങ്ക. ഈമാസം ആരംഭിക്കാനിരിക്കുന്ന ഇലക്ട്രിക്ട്രെയിന്‍ സര്‍വീസും അതിവേഗതയിലായിരിക്കും .ഇക്കാര്യങ്ങള്‍ അതീവ ഗൗ രവത്തോടെ  റെയില്‍വെ കണക്കിലെടുത്തില്ലെങ്കില്‍ ദുരന്തം  ആവര്‍ത്തിക്കലായിരിക്കും ഫലം.