കോഴിക്കോട്‌ സിപിഐഎം പ്രവര്‍ത്തകന്റെ കൊല; പ്രതികളുടെ ബൈക്ക്‌ പരപ്പനങ്ങാടിയില്‍ നിന്ന്‌ കണ്ടെത്തി

Untitled-1 copyപരപ്പനങ്ങാടി: ഉത്സവപ്പറമ്പില്‍ വെച്ച്‌ സിപിഐഎം പ്രവര്‍ത്തകന്‍ ശ്രീജിത്തിനെ അടിച്ചു കൊന്ന കേസിലെ പ്രതികള്‍ സഞ്ചരിച്ചിരുന്ന നാല്‌ ബൈക്കുകള്‍ പരപ്പനങ്ങാടിയില്‍ നിന്നും പിടികൂടി. ഉത്സവപ്പറമ്പില്‍ വെച്ച്‌ അക്രമി സംഘത്തിന്റെ മര്‍ദനമേറ്റ കക്കോടി പടിഞ്ഞാറെ മോരിക്കര ചെറിയാല ശ്രീജിത്ത്‌ മരിക്കാനിടയായ സംഭവത്തില്‍ പ്രതികളായവര്‍ സഞ്ചരിച്ച ബൈക്കുകളാണ്‌ പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനിലെ പെയ്‌ഡ്‌ ഇന്‍ പാര്‍ക്കിങ്‌ സെന്ററില്‍ നിന്നും നടക്കാവ്‌ സിഐ മൂസയുടെ നേതൃത്വത്തില്‍ പിടികൂടിയത്‌.

കഴിഞ്ഞ 15 നാണ്‌ സംഭവം നടന്നത്‌. കൃത്യ നിര്‍വഹണത്തിന്‌ ശേഷം പ്രതികള്‍ ബൈക്കില്‍ പരപ്പനങ്ങാടിയിലെത്തി ബൈക്ക്‌ ഇവിടെ നിര്‍ത്തിയിട്ട്‌ ട്രെയിന്‍മാര്‍ഗം കോയമ്പത്തൂരിലേക്ക്‌ രക്ഷപ്പെടുകയായിരുന്നു.

പ്രതികളായ ആറുപേര്‍ പൊലീസ്‌ പിടിയിലായിട്ടുണ്ട്‌. ഇവരില്‍ അഞ്ചുപേരെയും കോയമ്പത്തൂരില്‍ നിന്നാണ്‌ പിടികൂടിയത്‌. കസ്റ്റഡിയിലെടുത്ത ബൈക്കുകള്‍ കോഴിക്കേട്ടേക്ക്‌ കൊണ്ടുപോയി.