Section

malabari-logo-mobile

റമദാന്‍; നാടെങ്ങും ‘നനച്ചുകുളിച്ച്‌ ‘ പുതുമോഡി ചൂടി

HIGHLIGHTS : പരപ്പനങ്ങാടി: വൃത്തിയും വിശുദ്ധിയും വിശ്വാസത്തിന്റെ ഭാഗമായി നെഞ്ചേറ്റിയ വിശ്വാസികള്‍ വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ 'നനച്ചുകുളി' എന്ന പേരില്‍ പാരമ്പ...

പരപ്പനങ്ങാടി ടൗണിലെ മസ്‌ജിദുല്‍ അബ്‌റാര്‍ പെയിന്റടിച്ചു പുതുമ പകരുന്നു
പരപ്പനങ്ങാടി ടൗണിലെ മസ്‌ജിദുല്‍ അബ്‌റാര്‍ പെയിന്റടിച്ചു പുതുമ പകരുന്നു

പരപ്പനങ്ങാടി: വൃത്തിയും വിശുദ്ധിയും വിശ്വാസത്തിന്റെ ഭാഗമായി നെഞ്ചേറ്റിയ വിശ്വാസികള്‍ വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ ‘നനച്ചുകുളി’ എന്ന പേരില്‍ പാരമ്പര്യമായി വിളിച്ചു വരുന്ന ഒരുക്കം തുടങ്ങി.
വീടുകളും പള്ളികളും പഠനകേന്ദ്രങ്ങളും ഓഫീസുകളും ഔദ്യോഗിക ഇടങ്ങളും അടിച്ചുവാരിയും അഴുക്കുകളെ തൂത്തുവാരി പുതു പെയ്‌ന്റിംങ്ങ്‌ പകര്‍ന്നും പുതുമയാര്‍ന്ന വര്‍ണങ്ങള്‍ ചാര്‍ത്തിയും എങ്ങും ‘നനച്ചുകുളി’ ശുചിത്വത്തിന്റെ വിശുദ്ധി സമ്മാനിക്കുകയാണ്‌. റമദാന്‍ എന്ന അറബി പഥത്തിന്റെ നേര്‍ക്ക്‌ നേര്‍ മലാള ഭാഷാന്തരം കരിച്ചുകളയുന്നത്‌ എന്നതാകയാല്‍ മനസിലെ മാലിന്യങ്ങള്‍ കരിച്ചുകളയാന്‍ ആത്മസംസ്‌ക്കരണത്തിലേക്ക്‌ കാലെടുത്തുവെക്കുന്ന വിശ്വാസികള്‍ അതിന്‌ മുമ്പെ റമദാന്‍ മാസത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ചുറ്റുപാടുകളിലെ എല്ലാ ഭൗതിക മാലിന്യങ്ങളെയും പാടെ തൂത്തു മാറ്റുന്ന തിരക്കിലാണ്‌. ഉപയോഗിക്കുന്നതും ഉപയോഗ ശൂന്യമായി കിടക്കുന്നതുമായ വസ്‌തുക്കള്‍ തൊട്ട്‌ വീടുകളിലും ആരാധനാലയങ്ങളിലേയും സകലയിടങ്ങളിലും ശുചിത്വത്തിന്‌ വഴിമാറുന്നതോടെ മഴക്കാല സാംക്രമിക രോഗ പകര്‍ച്ചയുടെ സാധ്യതകളെയും റമദാനിന്റെ ഒരുക്കം ഇല്ലാതാക്കുകയാണ്‌.

ഭൗതിക സാഹചര്യങ്ങള്‍ പാടെ വിശുദ്ധി പുല്‍കുന്നതോടെ പട്ടിണിയുടെ പകലും പ്രാര്‍ത്ഥനയുടെ രാവും ദാനധര്‍മ്മങ്ങളുടെ ഉദാരതയും കാരുണ്യത്തിന്റെ നീരുറവകളും റമദാന്‍ മാസം വിശ്വാസികളുടെ മനസ്‌ നനച്ചും തുടച്ചും കഴുകിയെടുക്കുമെന്നും അതിന്റെ ആദ്യപടിയാണ്‌ ‘നനച്ചുകുളി’ ഒരുക്കമെന്നും റമദാന്‍ മാസത്തെ അക്ഷമയോടെ കാത്തിരിക്കുന്ന സൂക്ഷ്‌മ ദൃക്കുകള്‍ പറയുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!