മുസ്ലിംലീഗിന്റെ ആഹ്ലാദ പ്രകടനത്തിനിടെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‌ നേരെ കയ്യേറ്റ ശ്രമം

Story dated:Saturday November 14th, 2015,04 56:pm
sameeksha

പരപ്പനങ്ങാടി: നഗരസഭാ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷപ്രകടനത്തിനിടെ മുസ്ലിംലീഗുകാര്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്‌തതായി പരാതി. വെള്ളിയാഴ്‌ച രാത്രി 9.30 മണിയോടെ ഉളളണത്താണ്‌ സംഭവമുണ്ടായത്‌. നഗരസഭ ഡിവിഷന്‍ പത്തിലെ ലീഗിന്റെ വിജയഹ്ലാദ പ്രകടനം നടക്കുന്നതിനെടെ അതുവഴി ബൈക്കിലെത്തിയ കെ എസ്‌ യു പഞ്ചായത്ത്‌ ഭാരവാഹിയും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമായ സഫ്‌വാന്‍, മുബാരിസ്‌ എം കെ എന്നിവര്‍ക്ക്‌ നേരെയാണ്‌ കയ്യേറ്റമുണ്ടായത്‌. സഫ്‌വാനെ കയ്യേറ്റം ചെയ്യുകയും ഷര്‍ട്ട്‌ വലിച്ചൂരുകയും ചെയ്‌തുവെന്നാണ്‌ പരാതി. സംഭവ മറിഞ്ഞ്‌ സ്ഥലത്തേക്കെത്തിയ മറ്റ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്കു നേരെ പടക്കമെറിഞ്ഞതായും ആക്ഷേപമുണ്ട്‌.

തെരഞ്ഞെടുപ്പ്‌ സമയത്തു തന്നെ ഉള്ളണത്ത്‌ ഇരുവിഭാഗവും തമ്മില്‍ നേരിയ സംഘര്‍ഷം നിലനിന്നിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ പോലീസ്‌ ഉള്ളണത്ത്‌ പട്രോളിംഗ്‌ ശക്തമാക്കിയിട്ടുണ്ട്‌.