പരപ്പനങ്ങാടിയില്‍ അജ്ഞാത യുവാവിനെ ചാമ്പ്രയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി: അയ്യപ്പങ്കാവില്‍ റെയില്‍വേ ചാമ്പ്രയില്‍ അജ്ഞാത യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന്‌ പുലര്‍ച്ചെ ക്ഷേത്രദര്‍ശനത്തിന്‌ പോവുകയായിരുന്ന ആളുകളാണ്‌ മൃതദേഹം ആദ്യം കണ്ടത്‌. ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഏകദേശം നാല്‍പ്പത്‌ വയ്‌സ്‌ തോന്നിക്കുന്ന ഇരുനിറത്തിലുള്ള മെലിഞ്ഞ ശരീര പ്രകൃതിയോടെയുള്ള യുവാവ്‌ പച്ചകള്ളിയുള്ള ഡബിള്‍പോക്കറ്റ്‌ ഷേര്‍ട്ടും വെള്ള പോളിസ്‌റ്റര്‍ മുണ്ടും കാലില്‍ പുതിയ ചെരുപ്പുകളും ധരിച്ചിട്ടുണ്ട്‌. സംഭവസ്ഥലത്തെത്തിയ മുന്‍പ്പല്‍ കൗണ്‍സിലര്‍മാരായ അംബിക, ഹനീഫ കൊടപ്പാളി,പരപ്പനങ്ങാടി എസ്‌ ഐ ഒ.സുബ്രഹ്മണ്യന്‍, ട്രോമാകെയര്‍ പ്രവര്‍ത്തകനായ പി.ഒ അന്‍വര്‍, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം താഴെ ഇറക്കി. പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.